ഗുസ്തി: ഇ​​ന്ത്യ​​ക്കു ര​​ണ്ട് വെ​​ങ്ക​​ലം
Wednesday, February 19, 2020 11:49 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ​​ൻ ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ക്ക് ര​​ണ്ട് വെ​​ങ്ക​​ലം. പു​​രു​​ഷ വി​​ഭാ​​ഗം ഗ്രീ​​ക്കോ - റോ​​മ​​ൻ പോ​​രാ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു മെ​​ഡ​​ലു​​ക​​ൾ. 67 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ അ​​ഷു സി​​റി​​യ​​യു​​ടെ അ​​ബ്ദു​​ൾ​​ക​​രീം മു​​ഹ​​മ്മ​​ദ് അ​​ൽ ഹ​​സ​​നെ 8-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി വെ​​ങ്ക​​ലം നേ​​ടി.


72 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ദി​​ത്യ കു​​ണ്ഡു ജ​​പ്പാ​​ന്‍റെ ന​​വൊ കു​​സാ​​ക്ക​​യെ 8-0നു ​​കീ​​ഴ​​ട​​ക്കി വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി. ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ നേ​​ട്ടം നാ​​ല് ആ​​യി. ആ​​ദ്യ ദി​​നം സു​​നി​​ൽ കു​​മാ​​ർ (87 കി​​ലോ​​ഗ്രാം) സ്വ​​ർ​​ണ​​വും അ​​ർ​​ജു​​ൻ ഹ​​ല​​കു​​ർ​​ഷി (55 കി​​ലോ​​ഗ്രാം) വെ​​ങ്ക​​ല​​വും നേ​​ടി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.