ട്രിപ്പിൾ ജംപിൽ ആകാശിന് റിക്കാർഡ്
Tuesday, November 19, 2019 11:20 PM IST
സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ തിരുവനന്തപുരം സായിയിലെ ആകാശ് എം. വർഗീസ് റിക്കാർഡോടെ സ്വർണം നേടി. 15.72 മീറ്ററിലേക്കാണ് ആകാശ് പറന്നത്. 2017ൽ പറളി ഹൈസ്കൂളിലെ എൻ. അനസിന്റെ 15.30 മീറ്ററിന്റെ റിക്കാർഡാണ് അഞ്ചാമത്തെ ചാട്ടത്തിൽ ആകാശ് മറികടന്നത്.
ചങ്ങനാശേരി വാകത്താനത്തെ മലയിൽ വർഗീസ്-സുരേഖ ദമ്പതികളുടെ മകനാണ്. പ്ലസ് ടു വിദ്യാർഥിയായ ആകാശ് നൂറു മീറ്ററിൽ വെള്ളി നേടിയിരുന്നു. കഴിഞ്ഞ സ്കൂൾ മീറ്റിൽ ട്രിപ്പിൾ ജംപിലും ലോംഗ്ജംപിലും വെങ്കലം നേടി. എം.എ. ജോർജാണ് പരിശീലകൻ.