ബാസ്കറ്റ് തീയതി മാറ്റി
Thursday, April 18, 2019 12:41 AM IST
കോട്ടയം: 36-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ തീയതിയും വേദിയും മാറ്റി. പാലക്കാട് സെന്റ് മേരീസ് പോളിടെക്നിക്ക് കോളജിൽ മേയ് 11 മുതൽ 15വരെ നടക്കേണ്ട ചാന്പ്യൻഷിപ്പ് ഏപ്രിൽ 24 മുതൽ 27വരെ മുട്ടം ഷന്താൾജ്യോതി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മേയ് 14 മുതൽ 21വരെ ദേശീയ യൂത്ത് ചാന്പ്യൻഷിപ്പ് കോയന്പത്തൂരിൽ നടക്കുന്നതിനാലാണ് ഈ മാറ്റം.