തൃ​​​ശൂ​​​ർ: പ്രാ​​​യ​​​മാ​​​യ​​​വ​​​ർ​​​ക്കു മി​​​ക​​​ച്ച ആ​​​രോ​​​ഗ്യ​​​പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന സെ​​​ന്‍റ​​​ർ ഫോ​​​ർ സീ​​​നി​​​യ​​​ർ ലി​​​വിം​​​ഗ് എ​​​ന്ന സം​​​രം​​​ഭ​​​വു​​​മാ​​​യി ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ. സെ​​​ന്‍റ​​​റി​​​ന്‍റെ ശി​​​ലാ​​​സ്ഥാ​​​പ​​​നം തൃ​​​ശൂ​​​ർ പു​​​ത്തൂ​​​രി​​​ൽ നാ​​​ളെ രാ​​​വി​​​ലെ 10.30ന് ​​​നി​​​ർ​​​വ​​​ഹി​​​ക്ക​​​പ്പെ​​​ടും.

സെ​​​ന്‍റ​​​റി​​​ൽ പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ ക്ലി​​​നി​​​ക്, ഡ​​​യാ​​​ലി​​​സി​​​സ് യൂ​​​ണി​​​റ്റ് എ​​​ന്നി​​​വ സ​​​ജ്ജ​​​മാ​​​ക്കും. അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്കു സേ​​​വ​​​ന​​​ങ്ങ​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. 82 മു​​​റി​​​ക​​​ളി​​​ലാ​​​യി 225 കി​​​ട​​​ക്ക​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​യ സൗ​​​ക​​​ര്യ​​​മാ​​​ണ് ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ഒ​​​രു​​​ക്കു​​​ന്ന​​​ത്.