കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Saturday, February 22, 2025 10:39 PM IST
കൊച്ചി: മുൻനിര ബില്‍ഡര്‍മാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അത്യാധുനിക സൗകര്യത്തോടുകൂടിയ, അന്താരാഷ്ട്ര നിലവാരത്തിലുള്ള കൊച്ചിയിലെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
പാലാരിവട്ടം ബൈപ്പാസിനു സമീപം ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. സി.ജെ. റോയ്, മകളും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ റിയ റോയ്, മാനേജിംഗ് ഡയറക്ടര്‍ ടി.എ. ജോസഫ്, മകള്‍ കെസിയ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബാംഗളൂരു മാനേജിംഗ് ഡയറക്ടര്‍ ലിനി റോയ്, കോണ്‍ഫിഡന്റ് മാനേജിംഗ് ഡയറക്ടര്‍ രോഹിത് റോയ്, പ്രോജക്ട്സ് ഡയറക്ടര്‍ ജോയ് ജെ. തുളുവത്ത്, പ്രോജക്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിജിത ഉല്ലാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
2006ല്‍ കേരളത്തില്‍ തുടക്കംകുറിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പിന് കൊച്ചി, ദുബായ്, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ഓഫീസുകളും പ്രോജക്ടുകളും ഉണ്ട്. 50 ലക്ഷം രൂപ മുതല്‍ മൂന്നു കോടി രൂപവരെ വിലയുള്ള പ്രോജക്ടുകളാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിനുണ്ട്.