പാവേൽ ദുറോവിനു ജാമ്യം; ഫ്രാൻസ് വിടാൻ പാടില്ല
പാവേൽ ദുറോവിനു ജാമ്യം;  ഫ്രാൻസ് വിടാൻ പാടില്ല
Friday, August 30, 2024 12:58 AM IST
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത ടെ​​​ല​​​ഗ്രാം മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പ് മേ​​​ധാ​​​വി പാ​​​വേ​​​ൽ ദു​​​റോ​​​വി​​​നു​​​മേ​​​ൽ കു​​​റ്റം ചു​​​മ​​​ത്തി. 56 ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​യ​​ച്ച ദു​​​റോ​​​വി​​​നോ​​​ടു ഫ്രാ​​​ൻ​​​സി​​​നു പു​​​റ​​​ത്തു​​ പോ​​​ക​​​രു​​​തെ​​​ന്നു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ര​​​ണ്ടാ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം.

റ​​​ഷ്യ​​​ൻ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നും ഫ്ര​​​ഞ്ച് പൗ​​​ര​​​നു​​​മാ​​​യ ദു​​​റോ​​​വ് ശ​​​നി​​​യാ​​​ഴ്ച പാ​​​രീ​​​സി​​​ൽ വി​​​മാ​​​ന​​​മി​​​റ​​​ങ്ങ​​​വേ​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ടെ​​​ല​​​ഗ്രാം ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള സം​​​ഘ​​​ടി​​​ത കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ക്കു​​​ന്ന സൈ​​​ബ​​​ർ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് അ​​​റ​​​സ്റ്റെ​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

കു​​​റ്റ​​​കൃ​​​ത്യ​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കു കൂ​​​ട്ടു​​​നി​​​ൽ​​​ക്ക​​​ൽ, അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി സ​​​ഹ​​കരി​​​ക്കാ​​​തി​​​രി​​​ക്ക​​​ൽ, ഫ്രാ​​​ൻ​​​സി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ശ്ലീ​​​ല​​​ചി​​​ത്ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​ച്ച​​​തി​​​ൽ പ​​​ങ്ക് എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ളി​​​ലാ​​​ണു ദു​​​റോ​​​വി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം.


അ​​​റ​​​സ്റ്റി​​​ലും കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലും ദു​​​റോ​​​വ് പൊ​​​തുപ്ര​​​തി​​​ക​​​രണത്തിനു തയാറായിട്ടില്ല. ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു റ​​​ഷ്യ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ ഇ​​​ത് നി​​​ഷേ​​​ധി​​​ച്ചു.

ദു​​​റോ​​​വി​​​ന്‍റെ അ​​​റ​​​സ്റ്റി​​​നു പി​​​ന്നാ​​​ലെ അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ സ​​​ജീ​​​വ​​​മാ​​​യി.

ദു​​​റോ​​​വി​​​നെ മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ക്സ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോം ഉടമ ഇ​​​ലോ​​​ൺ മ​​​സ്ക് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.