ഭൂമിക്കടിയിൽ പ്രവർത്തിച്ചിരുന്ന മിസൈൽ ഉത്പാദന കേന്ദ്രമായിരുന്നു ലക്ഷ്യം. ഹിസ്ബുള്ളയ്ക്കായി ഇറാൻ നിർമിച്ചുനല്കിയതാണ് ഈ കേന്ദ്രം. ഹെലികോപ്റ്ററുകളിൽ സ്ഥലത്തിറങ്ങിയ ഇസ്രേലി സൈനികർ സ്ഫോടനത്തിലൂടെ കേന്ദ്രം തകർത്തു.
മേഖലയിലെ സിറിയൻ സൈനികരെ ചെറുക്കാനായി ഇസ്രേലി സേന വ്യോമാക്രമണം നടത്തി. റെയ്ഡ് വിവരം ഇസ്രേലി സേന അമേരിക്കയെ അറിയിച്ചിരുന്നുവെന്നും അമേരിക്ക എതിർപ്പ് അറിയിച്ചില്ലെന്നാണു റിപ്പോർട്ട്.
ഈ വർഷം ഇസ്രേലി സേന സിറിയയിൽ 60 തവണ വ്യോമ, പീരങ്കി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. സിറിയിൻ സേനയിലെ 46 അംഗങ്ങൾ, 43 ഹിസ്ബുള്ള ഭീകരർ, 24 ഇറേനിയൻ സൈനികർ, 22 സിവിലിയന്മാർ എന്നിവരടക്കം 208 പേർ കൊല്ലപ്പെട്ടു.