ഫുജിമോറി അന്തരിച്ചു
Thursday, September 12, 2024 11:53 PM IST
ലിമ: പെറുവിലെ മുൻ പ്രസിഡന്റ് ആർബർട്ടോ ഫുജിമോറി (86) അന്തരിച്ചു. ദീർഘകാലമായി കാൻസറിനു ചികിത്സയിലായിരുന്നു.
ജാപ്പനീസ് വംശജനായ ഫുജിമോറി 1990 മുതൽ 2000 വരെ ആണു ഭരിച്ചത്. ഇക്കാലത്ത് ഇടതു ഗറില്ലാസംഘങ്ങളെ അമർച്ച ചെയ്യാൻ ഫുജിമോറി എടുത്ത നടപടികളിൽ കടുത്ത മനുഷ്യാവകാശലംഘനങ്ങളുണ്ടായി.
വിമതരെ അമർച്ച ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞെങ്കിലും 69,000 പേരാണു കൊല്ലപ്പെട്ടത്. അഴിമതിയാരോപണത്തിന്റെ പേരിൽ അധികാരമൊഴിയേണ്ടിവന്ന ഫുജിമോറി ജപ്പാനിലേക്കു പലായനം ചെയ്തു.
2005ൽ ചിലിയിൽവച്ച് അറസ്റ്റിലായ ഫുജിമോറിയെ പെറുവിനു കൈമാറി. മനുഷ്യാവകാശലംഘനം അടക്കമുള്ള കുറ്റങ്ങൾക്ക് 25 വർഷത്തെ തടവ് അനുഭവിക്കുകയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ഡിസംബറിൽ മോചിപ്പിക്കുകയായിരുന്നു.