ഹൂതികൾ ആക്രമിച്ച ടാങ്കറിൽനിന്ന് എണ്ണ ചോരുന്നു
ഹൂതികൾ ആക്രമിച്ച ടാങ്കറിൽനിന്ന്  എണ്ണ ചോരുന്നു
Thursday, August 29, 2024 1:25 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചെ​​​ങ്ക​​​ട​​​ലി​​​ൽ ഹൂ​​​തി​​​വി​​​മ​​​ത​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ ഗ്രീ​​​ക്ക് എ​​​ണ്ണ​​​ടാ​​​ങ്ക​​​റി​​​ൽ​​​നി​​​ന്നു​​​ള്ള ചോ​​​ർ​​​ച്ച വ​​​ൻ പ​​​രി​​​സ്ഥി​​​തി നാ​​​ശ​​​ത്തി​​​നി​​​ട​​​യാ​​​ക്കു​​​മെ​​​ന്നു യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. ഒ​​​രാ​​​ഴ്ച മു​​​ന്പ് ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട എം​​​വി സു​​​നി​​​യോ​​​ൺ എ​​​ന്ന ക​​​പ്പ​​​ലി​​​ലെ തീ ​​​ഇ​​​തു​​​വ​​​രെ അ​​​ണ​​​ഞ്ഞി​​​ട്ടി​​​ല്ല. ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ചോ​​​രു​​​ന്ന​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ട്. ക​​​പ്പ​​​ലി​​​നെ കെ​​​ട്ടി​​​വ​​​ലി​​​ച്ച് കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ര​​​ണ്ടു ട​​​ഗ് ബോ​​​ട്ടു​​​ക​​​ൾ അ​​​യ​​​ച്ചെ​​​ങ്കി​​​ലും ഹൂ​​​തി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം മൂ​​​ലം ന​​​ട​​​ന്നി​​​ല്ലെ​​​ന്നു യു​​​എ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ഒ​​​ന്ന​​​ര​​​ല​​​ക്ഷം ട​​​ൺ (പ​​​ത്തു ല​​​ക്ഷം വീ​​​പ്പ) ക്രൂ​​​ഡ് ആ​​​ണ് ക​​​പ്പ​​​ലി​​​ലു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണു ഹൂ​​​തി​​​ക​​​ൾ ഈ ​​​ക​​​പ്പ​​​ൽ ആ​​​ക്ര​​​മി​​​ച്ച​​​ത്. പ​​​ല​​​സ്തീ​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ണു ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു ഹൂ​​​തി​​​ക​​​ൾ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.