ടിവികെയ്ക്ക് പ്രചാരണത്തിന് അനുമതി
Friday, September 12, 2025 3:48 AM IST
തിരുച്ചിറപ്പള്ളി: നടൻ വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രചാരണയോഗത്തിനു നിബന്ധനകളോടെ അനുമതി.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തിരുച്ചിറപ്പള്ളി മരക്കടൈയിൽ നാളെ നടക്കുന്ന പരിപാടിക്കാണ് അനുമതി നൽകിയത്. 25 മിനിറ്റിനുള്ളിൽ പരിപാടി അവസാനിപ്പിക്കണം, റോഡ് ഷോ, സ്വീകരണം എന്നിവ പാടില്ല തുടങ്ങിയ നിബന്ധനകളാണ് പോലീസ് നിർദേശിച്ചിരിക്കുന്നത്.
വിജയ്യുടെ വാഹനത്തിനും മറ്റ് അഞ്ച് വാഹനങ്ങൾക്കും മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. നിയന്ത്രണമേർപ്പെടുത്തി ഭരണകക്ഷിയായ ഡിഎംകെ തന്റെ പ്രചാരണം തടയാൻ ശ്രമിക്കുകയാണെന്ന് വിജയ് ആരോപിച്ചു.