പുനീത് കെരേഹള്ളിയെ കരുതല്‍ തടങ്കലിലാക്കി പോലീസ്
Friday, September 12, 2025 3:48 AM IST
ബംഗളൂരു: ഹിന്ദുത്വ പ്രവര്‍ത്തകനും ഗോര സംരക്ഷകനുമായ പുനീത് കെരേഹള്ളിയെ കരുതല്‍ തടങ്കലിലാക്കി പോലീസ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഉറപ്പു നല്കാന് വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് നടപടി.
14 കേസുകളില്‍ പ്രതിയായതും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും പരിഗണിച്ചാണ് മുന്‍കരുതല്‍ നടപടിയായി പോലീസ് കരുതല്‍ തടങ്കലില്‍ വച്ചത്.
സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ സത്യവാങ്മൂലം നല്കാന് ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു.