ആർജെഡി പ്രവർത്തകൻ വെടിയേറ്റു കൊല്ലപ്പെട്ടു
Friday, September 12, 2025 3:48 AM IST
പാറ്റ്ന: ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ ആർജെഡി പ്രവർത്തകൻ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി പത്തിനാണു സംഭവം. രാജ്കുമാർ ആണ് കൊല്ലപ്പെട്ടത്.
വൈശാലി ജില്ലയിലെ രാഘോപുർ സ്വദേശിയാണ് ഇദ്ദേഹം. കൊലപാതകത്തിനു കാരണമെന്തെന്ന് വ്യക്തമല്ല. ഭൂമിയിടപാട് നടത്തുന്നയാളാണ് രാജ്കുമാർ.
ബിഹാറിലെ ക്രമസമാധാനപാലനത്തിൽ നിതീഷ്കുമാർ സർക്കാർ പൂർണ പരാജയമാണെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് കുറ്റപ്പെടുത്തി.