പാ​​ൽ​​​​ഘ​​​​ർ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ക്രി​​​​സ്ത്യ​​​​ൻ ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​രേ ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹി​​​​ന്ദു​​​​ത്വ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ രം​​​​ഗ​​​​ത്ത്. പ​​​​ൽ​​​​ഘാ​​​ർ ജി​​​​ല്ല​​​​യി​​​​ൽ മാ​​​​ത്രം 129 അ​​​​ന​​​​ധി​​​​കൃ​​​​ത ക്രി​​​​സ്ത്യ​​​​ൻ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം. ഇ​​​​വ​​​​യ്ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യം.

ശ​​​​ക്ത​​​​മാ​​​​യ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മം കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ‌​​​​ട്ടി സ്വാ​​​​മി ഭ​​​​ര​​​​താ​​​​ന​​​​ന്ദ സ​​​​ര​​​​സ്വ​​​​തി മ​​​​ഹാ​​​​രാ​​​​ജി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​സ്‌​​​​കൃ​​​​തി ര​​​​ക്ഷ​​​​ൺ സ​​​​മി​​​​തി ക​​​​ള​​​​ക്ട​​​​ർ​​​​ക്ക് നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി.


ക്രി​​​​സ്ത്യ​​​​ൻ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ മൂ​​​​ലം സാ​​​​മൂ​​​​ഹി​​​​ക ഐ​​​​ക്യം ത​​​​ക​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ഹി​​​​ന്ദു​​​​ത്വ​​വാ​​ദി​​ക​​ളു​​ടെ ആ​​​​രോ​​​​പ​​​​ണം.