തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; മൂന്നുപേർ മരിച്ചു
Sunday, August 10, 2025 2:16 AM IST
ചെന്നൈ: തമിഴ്നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് തൊഴിലാളികൾ മരിച്ചു. ഒരു സ്ത്രീക്ക് പൊള്ളലേറ്റു. വിരുതനഗറിലെ വിജയകാരിസൽകുളത്തായിരുന്നു അപകടം.
ഇന്നലെ രാവിലെ 11.30നായിരുന്നു സ്ഫോടനമുണ്ടായത്. തൊഴിലാളികൾ പടക്കം ഉണ്ടാക്കുന്നതിനിടെയായിരുന്നു അപകടം.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.