വേളാങ്കണ്ണി ബസിലിക്കയിൽ തിരുനാൾ കൊടിയേറ്റ് ഇന്ന്
Friday, August 29, 2025 1:14 AM IST
നാഗപട്ടണം: വേളാങ്കണ്ണി ബസിലിക്കയിലെ തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം 5.45നു തഞ്ചാവൂർ രൂപത മെത്രാൻ ഡോ. സഹായരാജിന്റെ കാർമികത്വത്തിലായിരിക്കും കൊടിയേറ്റ്.
തുടർന്നു മാതാവിന്റെ നൊവേന, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കും തിരുനാളിന്റെ പത്തുദിവസത്തേക്കു വേളാങ്കണ്ണി ബസിലിക്കയിൽ വരുന്ന ഭക്തർ കടലിൽ കുളിക്കുന്നതു വിലക്കി ജില്ലാ കളക്ടർ ആകാശ് ഉത്തരവു പുറപ്പെടുവിച്ചു.