യുഎസ് തീരുവ ഗുരുതരം: സ്റ്റാലിൻ
Friday, August 29, 2025 1:14 AM IST
ചെന്നൈ: ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ ചുമത്തിയ യുഎസ് നടപടി തിരുപ്പുരിലെ ടെക്സ്റ്റൈൽ മേഖലയെ സാരമായി ബാധിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
തിരുപ്പുരിൽ 3000 കോടി രൂപയുടെ നഷ്ടമുണ്ടാകും. ആയിരക്കണക്കിനു പേർക്കു തൊഴിലില്ലാതാകും. തദ്ദേശ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.