കയറ്റുമതി വർധിപ്പിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കും
Friday, August 29, 2025 1:14 AM IST
ന്യൂഡൽഹി: കയറ്റുമതി വർധിപ്പിക്കാനുള്ള നീക്കങ്ങൾക്ക് വേഗം പകരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ 50 ശതമാനം തീരുവ നിലവിൽ വന്നതിന്റെ പിറ്റേന്നാണ് ഇത്.
കയറ്റുമതി വൈവിധ്യവത്കരണം, സ്വതന്ത്ര വ്യാപാര ഉടന്പടി, വളരുന്ന ആഭ്യന്തര വിപണി എന്നിവ ഇന്ത്യൻ എക്സ്പോർട്ടർമാരെ സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകളുടെ അടുത്ത ഘട്ടത്തിനായുള്ള പുതിയ തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. മാർച്ചിലാണ് ഇരു രാജ്യങ്ങളും വ്യാപാര കരാർ ചർച്ച ആരംഭിച്ചത്. അഞ്ചു വട്ടം ചർച്ചകൾ ഇതുവരെ നടന്നു. ഓഗസ്റ്റ് 25ന് അമേരിക്കൻ സംഘം ഇന്ത്യയിൽ എത്താനിരുന്നതായിരുന്നു.