ജഗ്ദീപ് ധന്‍കര്‍ എവിടെയെന്ന് കപില്‍ സിബല്‍
Sunday, August 10, 2025 2:16 AM IST
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ് ട്രപതി ജഗ്ദീപ് ധന്‍കര്‍ എവിടെയെന്ന ചോദ്യവുമായി രാജ്യസഭാംഗവും മുന്‍ നിയമമന്ത്രിയുമായ കപില്‍ സിബല്‍. ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞശേഷം ജഗ്ദീപ് ധന്കറെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമായിട്ടില്ല എന്ന് കപിൽ സിബൽ പറഞ്ഞു.
"ജൂലൈ 22 നാണ് നമ്മുടെ ഉപരാഷ് ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചത്. ഇന്നിപ്പോല്‍ ഓഗസ്റ്റ് ഒമ്പതായി. ഇതുവരെ അദ്ദേഹം എവിടെയാണെന്ന് നമുക്കറിയില്ല. ഔദ്യോഗിക വസതിയില്‍ അദ്ദേഹം ഇല്ല. രാജിവച്ച ദിവസം തന്നെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ വിശ്രമത്തിലാണെന്ന് സെക്രട്ടറി അറിയിക്കുകയായിരുന്നു. മുന്‍ ഉപരാഷ് ട്രപതി എവിടെയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അറിയുമോ’-സിബല്‍ ചോദിക്കുന്നു.