മതപരിവർത്തന കേസിൽ ഭീഷണി: യുപിയിൽ മൂന്നുപേർ അറസ്റ്റിൽ
Thursday, July 17, 2025 2:03 AM IST
ബൽറാംപുർ: മതപരിവർത്തനത്തിന് അറസ്റ്റിലായ വിവാദ ആത്മീയാചാര്യൻ ജലാലുദ്ദീൻ എന്ന ചങ്കൂർബാബയ്ക്കെതിരേയുള്ള മൊഴി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മൂന്നുപേരെ യുപി പോലീസ് അറസ്റ്റ്ചെയ്തു.
ചങ്കൂർബാബയുടെ മുൻ സഹായി ഹർജീത് സിംഗിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ റിയാസ്, നവാബ്, കമാലുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.