ഫാർമ സ്ഫോടനം: മരണം 44 ആയി
Wednesday, July 9, 2025 6:11 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ സിഗാച്ചി ഇൻഡസ്ട്രീസിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേർ ഇന്നലെ മരിച്ചു. 14 പേർ ഇപ്പോഴും ചികിത്സയിലാണ്. എട്ടു പേരെ കണ്ടെത്താനുണ്ട്. അപകടസമയം 140 പേർ പ്ലാന്റിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.