കർണാടകയിൽ വൻ ബാങ്ക് കൊള്ള
Wednesday, September 17, 2025 1:37 AM IST
ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽനിന്ന് എട്ടു കോടി രൂപയും 50 പവനും കവർന്നു.
മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച നടത്തിയത്. മഹാരാഷ്ട്രക്കാരാണ് കവർച്ചയ്ക്കു പിന്നിലെന്നാണു സൂചന.