രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം ഇന്ന്
Thursday, September 18, 2025 1:18 AM IST
ന്യൂഡൽഹി: ‘വോട്ട് ചോരി’ വെളിപ്പെടുത്തലിന്റെ പുതിയ ഹൈഡ്രജൻ ബോംബുമായി താൻ രംഗത്തുവരുമെന്ന് പ്രഖ്യാപിച്ചിരിക്കെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നു പത്രസമ്മേളനം നടത്തുന്നു.
രാവിലെ പത്തിന് ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്താണു പത്രസമ്മേളനമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര എക്സിലൂടെ അറിയിച്ചു.
എന്നാൽ, ഏതു വിഷയത്തിലാണു പത്രസമ്മേളനമെന്ന് ഖേര വെളിപ്പെടുത്തിയില്ല. വോട്ടർ അധികാർ യാത്രയുടെ സമാപനം കുറിച്ച് കഴിഞ്ഞ ഒന്നിന് ബിഹാറിലെ പാറ്റ്നയിൽ നടന്ന റാലിയിലാണു ‘വോട്ട് ചോരി’ ആരോപണത്തിലെ പുതിയ ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തലുമായി താൻ രംഗത്തുവരുമെന്ന് രാഹുൽ പ്രഖ്യാപിച്ചത്.