ചന്ദാചൻ ബാങ്ക് കവർച്ച: മോഷ്ടാക്കളെത്തിയത് സൈനിക യൂണിഫോമിൽ
Thursday, September 18, 2025 1:18 AM IST
ബംഗളൂരു: കർണാടകയിലെ ചന്ദാചൻ പട്ടണത്തിലെ എസ്ബിഐ ബാങ്ക് ശാഖയിൽ കൊള്ള നടത്തിയ മോഷ്ടാക്കളെത്തിയത് തോക്കുകളുമായി സൈനിക യൂണിഫോമിൽ. 20 കോടി രൂപയുടെ സ്വർണവും ഒരു കോടി രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്.
ചൊവ്വാഴ്ച വൈകുന്നേരം മാനേജരടക്കം ബാങ്ക് ജീവനക്കാരെ പൂട്ടിയിട്ടശേഷമായിരുന്നു കവർച്ച. സ്വർണവും പണവും ബാഗിലാക്കി മോഷ്ടാക്കൾ വാഹനത്തിൽ മഹാരാഷ്ട്രയിലെ പന്ധർപുരിലേക്കു കടന്നു. കർണാടക, മഹാരാഷ്ട്ര പോലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.