മതപരിവർത്തന ആരോപണം; യുപിയിൽ രണ്ടു പേർ അറസ്റ്റിൽ
Wednesday, September 17, 2025 1:37 AM IST
ഷാജഹാൻപുർ: അനധികൃത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്ചെയ്തു. മതപരിവർത്തനത്തിനു സാന്പത്തിക സഹായം ലഭിച്ചോ എന്നതുൾപ്പെടെ അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കുകയും ചെയ്തു.
ആരോപണവിധേയരായ ഹർജിത്, സുനിത മസിഹ് എന്നിവരെ തിങ്കളാഴ്ചയാണു പോലീസ് അറസ്റ്റ് ചെയ്തത്. രോഗശാന്തിയും മറ്റും വാഗ്ദാനം ചെയ്തായിരുന്നു മതപരിവർത്തനം നടത്തിയതെന്ന് എസ്പി രാജേഷ് ദ്വിവേദി ആരോപിച്ചു. സമീപ ആഴ്ചകളിൽ സമാനമായ കേസുകൾ സിധൗലി പോലീസ് സ്റ്റേഷൻ പരിധിയിലും നിഗോഹിയിലും കണ്ടെത്തിയെന്നും എസ്പി അറിയിച്ചു.
ക്രൈസ്തവ മിഷണറിമാരുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവിധ ട്രസ്റ്റുകളിൽനിന്ന് ഇവർക്കു സാന്പത്തിക സഹായം ലഭിച്ചതായുള്ള തെളിവുകളും ഉണ്ടായിരുന്നു. എന്നാൽ അന്വേഷണം കാര്യമായി പുരോഗമിച്ചിരുന്നില്ല.