ന്യൂ​​ഡ​​ൽ​​ഹി: എ​​റ​​ണാ​​കു​​ളം പു​​ത്ത​​ന്‍​വേ​​ലി​​ക്ക​​ര പോ​​ക്‌​​സോ കേ​​സി​​ല്‍ പ്ര​​തി​​ചേ​​ര്‍​ക്ക​​പ്പെ​​ട്ടി​​രു​​ന്ന വൈ​​ദി​​ക​​ന്‍റെ ശി​​ക്ഷ സു​​പ്രീം​​കോ​​ട​​തി മ​​ര​​വി​​പ്പി​​ച്ചു. പു​ത്ത​ന്‍വേ​ലി​ക്ക​ര കു​രി​ശി​ങ്ക​ല്‍ ലൂ​ര്‍ദ്മാ​താ പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ​എ​​ഡ്വി​​ന്‍ ഫി​​ഗ​​റ​​സി​​ന്‍റെ ശി​​ക്ഷ​​യാ​​ണു കോ​​ട​​തി മ​​ര​​വി​​പ്പി​​ച്ച​​ത്.

ചീ​​ഫ് ജ​​സ്റ്റീ​​സ്‌ ബി.​​ആ​​ർ. ഗ​​വാ​​യ്, ജ​​സ്റ്റീ​​സ്‌ കെ.​​വി​​നോ​​ദ് ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​ര​​ട​​ങ്ങിയ ബെ​​ഞ്ചി​​ന്‍റേ​​താ​​ണു തീ​​രു​​മാ​​നം. കേ​​സി​​ല്‍ വൈ​​ദി​​ക​​ന് ഹൈ​​ക്കോ​​ട​​തി വി​​ധി​​ച്ച 20 വ​​ര്‍​ഷം ത​​ട​​വെ​​ന്ന ശി​​ക്ഷ​​യ്‌​​ക്കെ​​തി​​രേ ന​​ല്‍​കി​​യ അ​​പ്പീ​​ല്‍ പ​​രി​​ഗ​​ണി​​ച്ചാ​​ണ് സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വ്.


അ​​പ്പീ​​ലി​​ൽ സു​​പ്രീം​​കോ​​ട​​തി തീ​​രു​​മാ​​ന​​മെ​​ടു​​ക്കും​വ​​രെ​​യാ​​ണു ശി​​ക്ഷ മ​​ര​​വി​​പ്പി​​ച്ച​​ത്. ഹൈ​​ക്കോ​​ട​​തി ന​​ൽ​​കി​​യ ശി​​ക്ഷ​​യി​​ൽ പ​​കു​​തി​​യോ​​ളം ശി​​ക്ഷാ കാ​​ലാ​​വ​​ധി അ​​നു​​ഭ​​വി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ന​​ട​​പ​​ടി. കേ​​സി​​ലെ ഒ​​ന്നാം പ്ര​​തി​​യാ​​ണ് എ​​ഡ്വി​​ന്‍ ഫി​​ഗ​​റ​​സ്.

കേ​​സി​​ലെ ര​​ണ്ടാം പ്ര​​തി​​യും എ​​ഡ്വി​​ന്‍ ഫി​​ഗ​​റ​​സി​​ന്‍റെ സ​​ഹോ​​ദ​​ര​​നു​​മാ​​യ സി​​ൽ​​വ​​സ്റ്റ​​ർ ഫി​​ഗ​​റ​​സി​​ന്‍റെ ശി​​ക്ഷ നേ​​ര​​ത്തേ ഹൈ​​ക്കോ​​ട​​തി റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു.