മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലുമായി നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Thursday, September 18, 2025 1:18 AM IST
ഗഡ്ചിരോളി: മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലുമായി നാലു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മഹാരാഷ്ട്രയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് രണ്ടു വനിതാ മാവോയിസ്റ്റുകളായിരുന്നു. ഗഡ്ചിരോളി ജില്ലയിലെ മൊദാസ്കെ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ.
പോലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡായ സി-60 കമാൻഡോകളും സിആർപിഎഫുമാണു മാവോയിസ്റ്റുകളെ നേരിട്ടത്. ഒരു എകെ 47 റൈഫിൾ, ഒരു പിസ്റ്റള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു.
ഛത്തീസ്ഗഡിൽ ബിജാപുർ ജില്ലയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു ഏറ്റുമുട്ടൽ.
റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. ഛത്തീസ്ഗഡിൽ ഈ വർഷം 246 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.