സുശീല കർക്കി മോദിയുമായി ഫോൺ സംഭാഷണം നടത്തും
Thursday, September 18, 2025 1:18 AM IST
ന്യൂഡൽഹി: സർക്കാർ വിരുദ്ധ കലാപത്തിനുശേഷം നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കർക്കി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചേക്കുമെന്ന് റിപ്പോർട്ട്.
കഴിഞ്ഞ 12ന് അധികാരമേറ്റശേഷം ആദ്യമായാണ് ഔദ്യോഗികതലത്തിൽ മറ്റൊരു രാജ്യത്തിന്റെ തലവനുമായി നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി ബന്ധപ്പെടുന്നത്. ഇന്നു രാവിലെ 11നായിരിക്കും സുശീല മോദിയെ വിളിക്കുകയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.