സ്ഫോടനത്തിൽ ജവാന്മാർക്ക് പരിക്ക്
Sunday, March 23, 2025 2:42 AM IST
ചായ്ബസാ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു.
സുനിൽകുമാർ മണ്ഡൽ, പാർഥ പ്രതിംദേ എന്നിവർക്കാണ് പരിക്കേറ്റത്. വൻഗ്രാം മറാംഗ്പോംഗ വനമേഖലയിൽ ഇന്നലെയായിരുന്നു സംഭവം. ഇവരെ എയർലിഫ്റ്റ് ചെയ്ത് റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചു.