അമേരിക്കയിൽനിന്ന് 112 പേരുമായി മൂന്നാം വിമാനം എത്തി
Monday, February 17, 2025 1:27 AM IST
അമൃത്സർ: അമേരിക്കയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി മൂന്നാം വിമാനം ഇന്നലെ രാത്രി 10.03ന് അമൃത്സറിൽ എത്തി. 112 യാത്രക്കാരാണ് യുഎസ് യുദ്ധവിമാനത്തിലുണ്ടായിരുന്നത്.
ഇവരിൽ 44 പേർ ഹരിയാനക്കാരാണ്. ഗുജറാത്ത് (33) 33 പഞ്ചാബ് (31) യുപി(രണ്ട്)ഉത്തരാഖണ്ഡ് (ഒന്ന്), ഹിമാചൽപ്രദേശ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ എണ്ണം. ഇതോടെ മൂന്നു വിമാനങ്ങളിലായി 335 അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിലെത്തി.