അനധികൃത മദ്യവില്പനയെക്കുറിച്ച് പോലീസിനു വിവരം നല്‍കിയതിന് രണ്ടുപേരെ കൊലപ്പെടുത്തി
Sunday, February 16, 2025 2:06 AM IST
ചെന്നൈ: തമിഴ്നാട്ടില്‍ അനധികൃത മദ്യവില്പന എതിര്‍ത്തതിന് രണ്ടു യുവാക്കളെ കൊലപ്പെടുത്തി. എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ഹരി ശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണു കൊല്ലപ്പെട്ടത്. മയിലാടുതുറ മുട്ടത്താണ് ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
സംഭവത്തില്‍ പെരന്പൂർ സ്വദേശികളായ എം.തങ്കദുരൈ, സഹോദരൻ രാജ്കുമാർ, ഇവരുടെ ബന്ധി മുവേന്ദ്രൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യവില്പനയെക്കുറിച്ച് പോലീസിനു വിവരം നല്കിയെന്നു സംശയിച്ചാണ് കൊലയെന്നാണ് പ്രാഥമിക നിഗമനം. അനധികൃത മദ്യവില്പനയില് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ് പ്രതികളിലൊരാള്‍.