വിമല ബഹുഗുണ അന്തരിച്ചു
Saturday, February 15, 2025 1:41 AM IST
ഡെറാഡൂൺ: പരിസ്ഥിതി സംരക്ഷകനും ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്ന സുന്ദർലാൽ ബഹുഗുണയുടെ ഭാര്യ വിമല ബഹുഗുണ (93)അന്തരിച്ചു.
സർവോദയ പ്രവർത്തകയായ വിമല 1953-55 കാലയളവിൽ ബിഹാറിലെ ഭൂദാൻ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.