പഠോളെയെ മാറ്റി, ഹർഷ്വർധൻ സപ്കൽ മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ്
Friday, February 14, 2025 5:13 AM IST
മുംബൈ: ഹർഷ്വർധൻ സപ്കലിനെ മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. നാനാ പഠോളെയ്ക്കു പകരമാണ് സപ്കൽ അധ്യക്ഷനാകുന്നത്. 2014ൽ ബുൽധാനയിൽനിന്ന് ഇദ്ദേഹം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഡീഷയിലെ സീനിയർ പാർട്ടി നിരീക്ഷകനായിരുന്നു.