ന്യൂ​ഡ​ൽ​ഹി: യ​ഥാ​ർ​ഥ വി​ശ്വാ​സ​മി​ല്ലാ​തെ സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ മാ​ത്ര​മാ​യി മ​തപരിവർത്തനം ന​ട​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന് സു​പ്രീം​കോ​ട​തി.

ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച സ്ത്രീ ​തൊ​ഴി​ൽ നേ​ടു​ന്ന​തി​നാ​യി പ​ട്ടി​ക​ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​തു നി​ഷേ​ധി​ച്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ പ​ങ്ക​ജ് മി​ത്ത​ലും ആ​ർ. മ​ഹാ​ദേ​വ​നും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച ശേഷം സം​വ​ര​ണം ല​ഭി​ക്കു​ന്ന​തി​നാ​യി താ​ൻ ഹി​ന്ദു​വാ​ണെ​ന്ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച സെ​ൽ​വ​റാ​ണി എ​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യു​ടെ അ​പ്പീ​ലി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.


ക്രി​സ്തു മ​തം സ്വീ​ക​രി​ച്ച് വി​ശ്വാ​സം പി​ന്തു​ട​ർ​ന്ന സെ​ൽ​വ​റാ​ണി താ​ൻ ഹി​ന്ദു​വാ​ണെ​ന്നും അ​തി​നാ​ൽ ത​നി​ക്കു പ​ട്ടി​ക​ജാ​തി സം​വ​ര​ണം ല​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​ത്ത​രം ഇ​ര​ട്ട​വാ​ദം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.