ന്യൂ​ഡ​ൽ​ഹി: പാ​മോ​ലി​ൻ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ ക്രി​സ്മ​സ് അ​വ​ധി​ക്കുശേ​ഷം സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.

സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ അ​സൗ​ക​ര്യ​ത്തെ​ത്തു​ട​ർ​ന്ന് കേ​സ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു ഹ​ർ​ജി​ക്കാ​രി​ലൊ​രാ​ളാ​യ പി.​ജെ. തോ​മ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ 2012ൽ ​ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​ക​ൾ ഒ​രു പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും മാ​റ്റി​വ​യ്ക്കു​ന്ന​തി​ൽ ജ​സ്റ്റീ​സു​മാ​രാ​യ എം.​എം. സു​ന്ദ​രേ​ഷ്, അ​ര​വി​ന്ദ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.


എ​ന്നാ​ൽ, അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യം വീ​ണ്ടു​മു​ന്ന​യി​ച്ച​പ്പോ​ൾ ഹ​ർ​ജി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​നി കേ​സ് നീ​ട്ടി​വ​യ്ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി, കേ​സി​ൽ വി​ചാ​ര​ണ തു​ട​രാ​മെ​ന്ന് സു​പ്രീംകോ​ട​തി നേ​രത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി​യി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വി​ചാ​ര​ണ ആ​രം​ഭി​ച്ചി​ട്ടി​ല്ല.