ന്യൂ​ഡ​ൽ​ഹി: ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന ഫ​ണ്ടി​ൽ കേ​ര​ള​ത്തി​ന് 72 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. 1,115.67 കോ​ടി രൂ​പ​യാ​ണ് കേന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി 15 സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​ണ്ട് എ​ങ്ങ​നെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ത​ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു തീ​രു​മാ​ന​മെ​ടു​ക്കാം. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് ഈ ​വ​ർ​ഷം 21476 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 378 കോ​ടി , ഉ​ത്ത​രാ​ഖ​ണ്ഡി​നും ഹി​മാ​ച​ൽ​പ്ര​ദേ​ശി​നും 139 കോ​ടി വീ​തം, മ​ഹാ​രാ​ഷ്‌​ട്ര​യ്ക്ക് 100 കോ​ടി, കേ​ര​ള​ത്തി​നും ക​ർ​ണാ​ട​ക​യ്ക്കും 72 കോ​ടി വീ​തം, ത​മി​ഴ്നാ​ടി​നും പ​ശ്ചി​മ​ബം​ഗാ​ളി​നും 50 കോ​ടി വീ​തമാണ് അനുവദിച്ചത്.