ന്യൂ​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​യും പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ കാ​വ​ലാ​ളു​മാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ​ന്ന് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. പ​ഴ​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു രാ​ഷ്‌​ട്ര​പ​തി.

രാ​ജ്യ​ത്തെ ഏ​റ്റ​വും പ​വി​ത്ര​മാ​യ ഗ്ര​ന്ഥ​മാ​ണു ഭ​ര​ണ​ഘ​ട​ന. സാ​മൂ​ഹി​ക- രാ​ഷ്‌​ട്രീ​യ മേ​ഖ​ല​ക​ളു​ടെ​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ആ​ധാ​ര​ശി​ല​യാ​ണ​ത്. അ​വ​കാ​ശ​ങ്ങ​ളു​ടെ കാ​വ​ലാ​ളാ​ണ് ഭ​ര​ണ​ഘ​ട​ന. സ​മൂ​ഹ​ത്തി​ന്‍റെ നെ​ടും​തൂ​ണു​മാ​ണ്. രാ​ജ്യപു​രോ​ഗ​തി​ക്കുപി​ന്നി​ൽ ഭ​ര​ണ​ഘ​ട​ന​യാ​ണ്. 75 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് രാ​ജ്യ​ത്തി​നു ഭ​ര​ണ​ഘ​ട​ന സ​മ​ർ​പ്പി​ച്ച സ​ഭ​യി​ൽ പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ളെ അ​നു​സ്മ​രി​ക്കു​ന്നു.


ഭ​ര​ണ​ഘ​ട​നാ​ മൂ​ല്യ​ങ്ങ​ൾ ഓ​രോ പൗ​ര​നും ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും രാ​ഷ്‌​ട്ര​പ​തി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ ലോ​ക ശ്ര​ദ്ധ​യി​ലേ​ക്കെ​ത്തി​ക്കാ​ൻ ഭ​ര​ണ​ഘ​ട​നാ​ശി​ല്പി​ക​ൾ ദീ​ർ​ഘ​വീ​ക്ഷ​ണം പു​ല​ർ​ത്തി-രാ​ഷ്‌​ട്ര​പ​തി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ ഫ​ല​പ്രാ​പ്തി അ​തു ന​ട​പ്പാ​ക്കു​ന്ന​വ​രെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു​മെ​ന്ന മു​ൻ രാ​ഷ്‌​ട്ര​പ​തി ഡോ. ​രാ​ജേ​ന്ദ്ര പ്ര​സാ​ദി​ന്‍റെ പ്ര​സ്താ​വ​ന രാ​ഷ്‌​ട്ര​പ​തി ഓ​ർ​മ​പ്പെ​ടു​ത്തി.