ആർഎസ്എസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Tuesday, October 8, 2024 2:47 AM IST
പനാജി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരേ പരാമർശം നടത്തിയ മുൻ ഗോവ ആർഎസ്എസ് തലവൻ സുഭാഷ് വെലിംഗ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പനാജി കോടതി തള്ളി.
ബിക്കോളിം പോലീസാണ് മതവികാരം വ്രണപ്പെടുത്തിയതിന് വെലിംഗ്കറിനെതിരേ കേസെടുത്തത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ബോസ്കോ റോബർട്ട് ആണ് വെലിംഗ്കറുടെ ജാമ്യാപേക്ഷ തള്ളിയത്.