മുംബൈയിൽ കെട്ടിടത്തിനു തീപിടിച്ച് ഏഴു പേർ മരിച്ചു
Monday, October 7, 2024 4:45 AM IST
മുംബൈ: മുംബൈയിൽ കെട്ടിടത്തിനു തീപിടിച്ച് ഏഴു പേർ മരിച്ചു. ഇന്നലെ പുലർച്ചെ 5.20ന് ചെന്പൂർ പ്രദേശത്തെ സിദ്ധാർഥ് കോളനിയിലെ കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ താഴത്തെ നില കടയായും മുകളിലത്തെ നില താമസസ്ഥലമായും ഉപയോഗിക്കുകയായിരുന്നു. താഴത്തെ നിലയിലുള്ള ഇലക്ട്രിക് കടയിലുണ്ടായ തീപിടിത്തം മുകളിലേക്കു വ്യാപിക്കുകയായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്ഥലം സന്ദർശിച്ചു.