ബംഗ്ലാദേശ് സ്വദേശി പിടിയിൽ
Monday, October 7, 2024 4:45 AM IST
ഗോഹട്ടി: ആസാമിലെ രാജ്യാന്തര അതിർത്തിയിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ പിടിയിലായതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അതേസമയം അതിർത്തിയിലെ ഏതു മേഖലയിലാണു നുഴഞ്ഞുകയറ്റം നടന്നതെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
ധാക്കയിലെ മാദ്രിപുർ സ്വദേശി മുഹമ്മദ് നാഹിദ് ഹുസൈനാണു പിടിയിലായത്. ഇതുവരെ 108 ബംഗ്ലാദേശ് പൗരന്മാരെ സംസ്ഥാനത്ത് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.