ആഗോളതലത്തിൽ ശ്രദ്ധ നേടിയ 12 ഗ്രന്ഥങ്ങളുടെ രചയിതാവാണ്. പാറായിൽ കുടുംബത്തിന്റെയും സീറോ മലബാർ സഭയുടെയും ചരിത്രം ഉൾക്കൊള്ളുന്ന ‘പ്രൊഫൈൽസ് ഓഫ് പാറായിൽ തരകൻസ്’ എന്ന ഗവേഷണപുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്തമായ ‘ദ വേൾഡ് ഇക്കണോമി’യുടെ യൂറോപ് എഡിഷന്റെ എഡിറ്റർ ആയിരുന്നു. മുൻനിര അക്കാഡമിക് ജേർണലുകളിലിൽ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
അമേരിക്കയിലെ മിൽവോക്കിയിലുള്ള മർക്വെറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎയും ബെൽജിയത്തിൽ ലുവെയ്നിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്ഡിയും നേടിയ ശേഷമാണ് അധ്യാപനത്തിലും ഗവേഷണത്തിലും സജീവമായത്.
തൈക്കാട്ടുശേരി എസ്എംഎസ്ജെ ഹൈസ്കൂളിലെ പഠനത്തിനു ശേഷം മദ്രാസ് ലയോള കോളജിൽനിന്നാണ് ബികോം പാസായത്. തുടർന്നാണ് എറണാകുളം ലോ കോളജിൽ പഠിച്ചത്. 1958ൽ പഠനത്തിനായി അമേരിക്കയിലേക്കു പോയ മാത്യു തരകൻ പിന്നീട് ബെൽജിയത്തിൽ താമസമാക്കി.