വിജയ്യുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം
Monday, September 9, 2024 2:42 AM IST
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്യുടെ തമിഴകം വെട്രി കഴകം പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം. പാർട്ടി അധ്യക്ഷൻകൂടിയായ വിജയ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്ടിലെ മുഖ്യ പാർട്ടിയായി തമിഴകം വെട്രി കഴകം മാറുമെന്ന് വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സമത്വം എന്നതായിരിക്കും പാർട്ടിയുടെ അടിസ്ഥാന തത്വമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാനും താരം വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ മാസം വിജയ് പാർട്ടി പതാകയും പാർട്ടിയുടെ ഔദ്യോഗികഗാനവും പുറത്തിറക്കിയിരുന്നു.