പടക്കനിർമാണശാല പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
Thursday, September 5, 2024 2:49 AM IST
ചെന്നൈ: വാഹനത്തിൽനിന്നു പടക്കങ്ങൾ ഇറക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു തൊഴിലാളി മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സേലം ജില്ലയിലെ വെള്ളയാംപട്ടിയിലാണു സംഭവം.
ശിവകാശി സ്വദേശി ജയരാമൻ (55) ആണു മരിച്ചത്. പരിക്കേറ്റ രണ്ടുപേർ ചിന്നത്തൂർ സ്വദേശികളാണ്. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്നു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ചികിത്സച്ചെലവായി ഒരു ലക്ഷം രൂപ ലഭിക്കും.