കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
Thursday, September 5, 2024 2:49 AM IST
ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കോണ്ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി എന്നിവർ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
സഭാധ്യക്ഷൻ ജഗദീപ് ധൻകർ മുന്പാകെയാണു സത്യപ്രതിജ്ഞ ചെയ്തത്. ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നും അഭിഷേക് മനു സിംഗ്വി തെലുങ്കാനയിൽനിന്നുമാണ് രാജ്യസഭാംഗങ്ങളായത്.
ജോർജ് കുര്യന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കുടുംബാംഗങ്ങളോടൊപ്പം ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഡ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ സി. കൃഷ്ണകുമാർ, സുധീർ, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ തുടങ്ങിയവർ സംബന്ധിച്ചു.