ജമ്മു കാഷ്മീർ തെരഞ്ഞെടുപ്പ് : ഡൽഹിയിൽ ഇന്ന് നിർണായക യോഗം
Wednesday, August 14, 2024 1:50 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ജമ്മു കാഷ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അജയ് ബല്ലയുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കമ്മീഷൻ കഴിഞ്ഞയാഴ്ച വിലയിരുത്തിയിരുന്നു. എത്രയുംവേഗം തെരഞ്ഞെടുപ്പ് നടത്തുമെന്നും നടപടിക്രമങ്ങളിൽ ഇടപെടാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും കമ്മീഷണർ രാജീവ് കുമാർ പിന്നീടു ജമ്മുവിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ സുപ്രധാന ചർച്ച.