പുതിയ ആറ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
Wednesday, August 14, 2024 1:50 AM IST
ന്യൂഡൽഹി: ആഭ്യന്തര സർവീസുകൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചെന്നൈ-കോൽക്കത്ത റൂട്ടിലുൾപ്പെടെ ആറ് പുതിയ പ്രതിദിന വിമാനസർവീസുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു.
ഗോഹട്ടി-ജയ്പുർ റൂട്ടിലെ നേരിട്ടുള്ള ആദ്യസർവീസ് ഇതിനു പുറമേയുണ്ട്. ചെന്നൈ-ഭുവനേശ്വർ, ചെന്നൈ-ബാഗ്ദോഗ്ര, ചെന്നൈ-തിരുവനന്തപുരം, കോൽക്കത്ത-വാരാണസി, കോൽക്കത്ത-ഗോഹട്ടി, ഗോഹട്ടി-ജയ്പുർ എന്നിവയാണു പുതിയ സർവീസുകൾ.