ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; ഭരണഘടനയിൽ അടക്കം തിരുത്തലുകൾ വേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി
Friday, August 9, 2024 2:21 AM IST
ന്യൂഡൽഹി: “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’’ പദ്ധതിയിൽനിന്നു കേന്ദ്രസർക്കാർ പിൻവലിയുന്നതായി സൂചന.
ഈ നിർദേശം നടപ്പാകണമെങ്കിൽ ഭരണഘടനയിലടക്കം തിരുത്തലുകൾ ആവശ്യമാണെന്നും ഇതിനായി വിവിധ തലത്തിലുള്ള പഠനങ്ങൾ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ അറിയിച്ചു. അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയുടെ ഭാഗമായി മുൻ രാഷ്ട്രപതി രാംനാഥ് ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ തീരുമാനപ്രകാരം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ സാധ്യതകളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടുന്ന തരത്തിലുള്ള റിപ്പോർട്ട് വെബ്സൈറ്റ് മുഖേന പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.