ഫാക്ടറി സ്ഫോടനം: മരണം അഞ്ചായി
Thursday, August 8, 2024 2:27 AM IST
ഹസാരിബാഗ്: ബർഹിയിലെ സ്പോഞ്ച് ഇരുന്പ് നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ മൂന്നു പേർകൂടി ഇന്നലെ മരിച്ചു. ഇതോടെ മരണം അഞ്ചായി.
പരിക്കേറ്റ മൂന്നു പേർകൂടി ചികിത്സയിലുണ്ട്. കുറ്റകരമായ അനാസ്ഥയാണുണ്ടായതെന്നും ഫാക്ടറി ഉടമയ്ക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ബിജെപി എംപി ദീപക് പ്രകാശ് ആവശ്യപ്പെട്ടു.