യുപിയിൽ സ്കൂളിലെ ഭക്ഷ്യവിഷബാധ: വിദ്യാർഥി മരിച്ചു
Thursday, August 8, 2024 2:27 AM IST
ദേവരിയ: ദേവരിയ ജില്ലയിലെ മെഹറൂണ ഗ്രാമത്തിൽ സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയിൽ ചികിത്സയിൽ കഴിഞ്ഞ ഒരു കുട്ടി മരിച്ചു.
ഗോരഖ്പുർ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ശിവം(15) ആണ് മരിച്ചത്.
സർക്കാർ നിയന്ത്രണത്തിലുള്ള പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശ്രം സ്കൂളിലാണു സംഭവം. വിഷബാധയേറ്റ എൺപതോളം കുട്ടികളാണു ദേവരിയ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.
സാന്പത്തികമായി പിന്നാക്കമുള്ളവർക്ക് ഈ സ്കൂളിൽ വിദ്യാഭ്യാസം സൗജന്യമാണ്. ഇത്തരത്തിൽ 94 സ്കൂളുകൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്.