സ്പോഞ്ച് ഇരുന്പ് നിർമാണ ഫാക്ടറിയിൽ സ്ഫോടനം: ഒരു മരണം
Wednesday, August 7, 2024 2:52 AM IST
ഹസാരിബാഗ്: ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള സ്പോഞ്ച് ഇരുന്പ് നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ തൊഴിലാളി മരിച്ചു. ആറു പേർക്ക് പരിക്കേറ്റു.
തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 135 കിലോമീറ്റർ അകലെയാണു സംഭവം. കുറ്റകരമായ അനാസ്ഥയാണുണ്ടായതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണു തൊഴിലാളികൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നതെന്നും സ്ഥലം സന്ദർശിച്ച ആരോഗ്യമന്ത്രി ബന്ന ഗുപ്ത പറഞ്ഞു.