പത്തു ലക്ഷം ഡോളറിൽ കൂടുതൽ ആസ്തിയുള്ള 17,000 കോടീശ്വരന്മാർ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇന്ത്യ വിട്ടതായി ആഗോള നിക്ഷേപ കുടിയേറ്റ ഉപദേശക സ്ഥാപനം വെളിപ്പെടുത്തിയിട്ടുണ്ട്. സുതാര്യമല്ലാത്തതും ഏകപക്ഷീയവുമായ നികുതിനയങ്ങളുടെ പ്രതിഫലനം കൂടിയാണിത്. പലായനം കൂടുന്നതുവഴിയുള്ള ഇന്ത്യയുടെ നികുതി നഷ്ടം ഗുരുതരമാണ്.
ഏതാനും വർഷങ്ങൾക്കുള്ളിൽ നികുതിവരുമാന അടിത്തറയെ ഗുരുതരമായി ചുരുക്കുന്ന സാന്പത്തിക പരിഹാസമാണിതെന്നും ജയ്റാം രമേശ് പറഞ്ഞു.
ഇന്ത്യൻ പൗരന്മാരുടെ കൂട്ടത്തോടെയുള്ള വിദേശ പലായനം മൂലം രാജ്യത്തിനുണ്ടാകുന്ന സാന്പത്തിക, ബൗദ്ധിക നഷ്ടം നിർണയിക്കാൻ കേന്ദ്രം ശ്രമിച്ചിട്ടുണ്ടോയെന്ന് ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ രാജ്യസഭയിൽ ചോദിച്ചിരുന്നു.